ഭാഗവാനുവാച :

  ഹേ മര്‍ത്ത്യ,
നീയും  നിന്നാലായതും  നീ  ധരിച്ചതും
ധരിക്കാനിരിക്കുന്നതും  ഞാനെടോ !
നീ  മരിച്ചാലും ,  മരിച്ചു  ജീവിച്ചാലും
കൊന്നു  തിന്നാലും , തിന്നു  കൊന്നാലും
ഞാനുണ്ടെടോ  കര്യകാരകനായി
നിന്നിന്ദ്രിയങ്ങള്ക്കാതീതനായി  വ്യാപിയായി
നീ  സങ്കല്പിയായി  വിഡ്ഢിയായി 
നിന്രൂപസദൃശനായെന്നെ  വരച്ചതിലില്ല
ഞാനെടോ  നിന്റെ  കുത്സിതദേവതയായി 
എങ്കിലും ഞാനെടോ ‘അഫ്സലും , അജ്മലും’ 
ഞാനായെടോ ബുദ്ധനും , പാപ്പി-മാര്‍-പോപ്പയും 
ആയതുകൊണ്ട് ഞാന്‍ മാപ്പ് ചോദിച്ച്ചെടോ 
പാതിരീം പട്ടരും കാമാര്ത്തി്  പൂണ്ടതില്‍
കാമിനി പണ്ടു  പടകള്‍  പിരിച്ച്ചതില്‍
വിശ്വാസത്തോടെന്നെ എന്തിലും കണ്ടിടാം
ചെണ്ടയും കോളാമ്ബിയുമെന്തിനു കോവിലും 
പൂക്കളറുതതിനി  പ്രേഷണം  ചെയ്യാതേ
,
മന്ത്രക്കളിയും   മതിയാക്കു   തന്ത്രവും !
മതമേതായാലും   മനുഷ്യന്‍   നന്നായിക്കൂടെന്നു 
ഞാന്‍   വിധിയെഴുതാനിട   വരുത്തല്ലേ    നീ
നരാധമം   വെടിഞ്ഞു    തമ്മില്‍   കൈകോര് ക്കുക 
അവനിയില്‍   ശേഷിച്ച   നീരുറവയും    വറ്റാവണ്ണം 
കുടിവെള്ളത്തിനും   ചോരക്കും   ചേരി പിരിക്കാതെ 
വേലിയും    താലിയും    വെടിഞ്ഞു    കൈക്കൂലിയും
എന്റെയീ    മായിക പ്രപഞ്ചാന്തരങ്ങളില്‍
ഊര്‍ജ-പിണ്ടാതീത  സത്തയായെന്നെ    നീ 
ഉള്‍ക്കൊണ്ട്‌    പാലിക്ക    തത്വവും    കര്‍മവും
കദനമപിഹരത്വരകളാല്‍    ശൌര്യം    കെടുത്താതെ
Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / Change )

Twitter picture

You are commenting using your Twitter account. Log Out / Change )

Facebook photo

You are commenting using your Facebook account. Log Out / Change )

Google+ photo

You are commenting using your Google+ account. Log Out / Change )

Connecting to %s